ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും , ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് . കാറൽ മാർക്സ് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലൂടെ ലോകത്തെ സൈദ്ധാന്തിക സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തിയ ചിന്തകൻ . തൊഴിലാളികളുടെ വിയര്‍പ്പിനെ ചൂഷണം ചെയ്തുകൊണ്ടാണ് മൂലധനം കുന്നുകൂടുന്നതെന്നും തൊഴിലാളി വർഗ്ഗത്തെ അഗീകരിക്കാത്തതും ലാഭ വിഹിതം തൊഴിലാളികൾക്കു വീതിച്ചു നല്കാൻ മടികാണിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാണെന്നും ശാസ്ത്രീയമായി വിശദീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്. എഴുതപ്പെട്ട ചരിത്രം വര്‍ഗസമരങ്ങളുടേതാണെന്ന് നിരീക്ഷിക്കുകയും സാമൂഹ്യ ഘടനയിൽ തൊഴിലാളി വർഗത്തിന്റെ പങ്ക് എന്നത് ഒഴിച്ചു കൂടാൻ പറ്റാത്തതാണെന്നും സാമൂഹ്യവികാസത്തിന്റെ ഘട്ടങ്ങളേയും കാരണങ്ങളേയും വിശകലനം ചെയ്ത് ചരിത്രത്തിന് പുതിയ ദിശാബോധം നല്കിയ ചരിത്രകാരനുമാണ് മാർക്സ് . മനുഷ്യനും പ്രകൃതിയുമായ ബന്ധപെട്ടതൊന്നും അന്യമല്ല എന്ന ദാര്ശനികതയാണ് മാർക്സിസം . ദേശീയത, സ്ത്രീകളുടെ സമൂഹത്തിലെ സ്ഥാനം , പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും…
![]()