മതം അടിച്ചമർത്തപ്പെട്ടവർക് അഭയവും,

ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും , ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് .

കാറൽ മാർക്സ്

വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലൂടെ ലോകത്തെ സൈദ്ധാന്തിക സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തിയ ചിന്തകൻ .

തൊഴിലാളികളുടെ വിയര്‍പ്പിനെ ചൂഷണം ചെയ്‌തുകൊണ്ടാണ് മൂലധനം കുന്നുകൂടുന്നതെന്നും തൊഴിലാളി വർഗ്ഗത്തെ അഗീകരിക്കാത്തതും ലാഭ വിഹിതം തൊഴിലാളികൾക്കു വീതിച്ചു നല്കാൻ മടികാണിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാണെന്നും ശാസ്‌ത്രീയമായി വിശദീകരിച്ച സാമ്പത്തിക ശാസ്‌ത്രജ്ഞന്‍.

എഴുതപ്പെട്ട ചരിത്രം വര്‍ഗസമരങ്ങളുടേതാണെന്ന്‌ നിരീക്ഷിക്കുകയും സാമൂഹ്യ ഘടനയിൽ തൊഴിലാളി വർഗത്തിന്റെ പങ്ക് എന്നത് ഒഴിച്ചു കൂടാൻ പറ്റാത്തതാണെന്നും സാമൂഹ്യവികാസത്തിന്റെ ഘട്ടങ്ങളേയും കാരണങ്ങളേയും വിശകലനം ചെയ്‌ത്‌ ചരിത്രത്തിന്‌ പുതിയ ദിശാബോധം നല്‍കിയ ചരിത്രകാരനുമാണ് മാർക്സ് .

മനുഷ്യനും പ്രകൃതിയുമായ ബന്ധപെട്ടതൊന്നും അന്യമല്ല എന്ന ദാര്ശനികതയാണ് മാർക്സിസം . ദേശീയത, സ്‌ത്രീകളുടെ സമൂഹത്തിലെ സ്ഥാനം , പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും കാഴ്‌ചകള്‍ വികസിപ്പിച്ച സാമൂഹ്യചിന്തകനായിരുന്നു മാർക്സ് ….

ചിലർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നു നമുക് വേണ്ടത് ആ പ്രപഞ്ചത്തെ മാറ്റിത്തീർക്കലാണ് എന്ന് ലോകത്തെ ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത യുഗപ്രഭാവൻ .സംഘടിച്ചു പൊരുതുന്നതിന്റെ ശക്തിയും ചെറുത്തുനിൽക്കാനുള്ള ശേഷിയും തൊഴിലാളികൽക് പ്രധാനം ചെയ്‌ത്‌ ലോകത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന്‌ ഇടപെട്ട വിപ്ലവകാരി.

എല്ലാ ചൂഷണങ്ങള്‍ക്കും അടിച്ചമർത്തലുകൾക്കും എതിരായ പോരാട്ടങ്ങൾക്കും അന്വേഷണങ്ങളും നിഗമനങ്ങളും ലോകത്തിന്‌ നല്‍കിയ പോരാളിയായിരുന്നു മാര്‍ക്‌സ്‌.

1848 ല്‍ തൊഴിലാളി വര്‍ഗത്തിന്റെ സൈദ്ധാന്തിക അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ സഖാവ് എംഗല്‍സുമൊത്ത്‌ തയ്യാറാക്കി .തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിന്‌ കരുത്തുറ്റ സൈദ്ധാന്തിക അടിത്തറ പ്രദാനം ചെയ്‌തു. മുതലാളിത്തം വളരുന്തോറും അന്തരം വര്‍ദ്ധിക്കുമെന്ന മാനിഫെസ്റ്റോവിലെ നിഗമനങ്ങള്‍ ഇന്നും അര്‍ത്ഥവത്തായി നില്‍ക്കുന്നു. ലോകത്തിലെ ഒരു ശതമാനം വരുന്ന ജനതയുടെ കൈയിലാണ്‌ ഇന്നും സമ്പത്തിന്റെ പകുതി.

വര്‍ത്തമാനകാലത്തെ ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‌ വഴികാട്ടിയായി മാർക്സിയൻ ദര്‍ശനം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട് .

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ ‘ കമ്മ്യൂണിസം ‘എന്ന രാഷ്ട്രീയ ശാസ്ത്രം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ . ലോകത്തെ സാമ്പത്തിക ശാസ്ത്രത്തിനു പുതിയ ദിശ സമ്മാനിച്ച ‘ മൂലധനം ‘ ലോകത്തിനു നൽകിയ തത്വചിന്തകൻ .

മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെടുന്ന ശാസ്ത്രം കൂടിയാണ് കമ്മ്യൂണിസം . മറ്റൊരു തലമുറ ഇവിടെ ജീവിക്കാനുണ്ടെന്നും അവർക്കു വേണ്ടി നല്ല രീതിയിൽ പ്രകൃതിയെ നമുക് മുൻപേ പോയവർ നമുക് സമ്മാനിച്ചത്‌ പോലെ പോറലേൽക്കാതെ തിരിച്ചേല്പിക്കുക എന്നതും നമ്മുടെ കടമയാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാൻ .

മനുഷ്യനും പ്രകൃതിയുമായി ബന്ധപെടുന്നതെന്തും കമ്മ്യൂണിസം കൂടിയാണെന്നത് ശാസ്ത്രീയമായി ലോകത്തിനു വിശദീകരിച്ച സഖാവ് . മാനവികതയാണ് ഏറ്റവും വലുതെന്നും മനുഷ്യന്റെ ജീവിതത്തിൽ വരുത്താവുന്ന നല്ലമാറ്റങ്ങൾക്കായിരിക്കണം എപ്പോഴും മുൻതൂക്കം നൽകേണ്ടത് എന്നും , മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വിഷമങ്ങളും തന്റേതുകൂടിയാണെന്ന് ബോധവും ബോധ്യവും ഉണ്ടായാൽ മാത്രമേ ഒരുവന്റെ ശബ്ദം അപരന് സംഗീതമായി ശ്രവിക്കുവാൻ പറ്റുകയുള്ളു എന്ന് മനസ്സിലാക്കിതന്ന മനുഷ്യ സ്‌നേഹി .

ലോകം മാനവികതയുടേത് ആണ് എന്ന് നാം എപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം കാരണം നമുക് ശേഷം ഇവിടെ ജീവിക്കുവാൻ മറ്റൊരു തലമുറ ഉണ്ടാകും ….

മറ്റൊരുവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക് കാരണം താനാണെന്ന് അറിയുമ്പോഴുണ്ടാവുന്ന സുഖം ആണ് ഏറ്റവും വലിയ മനുഷ്യത്വം …

കാറൽ മാർക്സ് : മനുഷ്യനും പ്രകൃതിയും

By Somakumar SP

Loading