ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്. 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്കൂളുകളിൽ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേരളത്തിന് കരുത്തായി. കൂടാതെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 26 മില്ലറ്റ് മേളകള്‍ക്കും സംസ്ഥാനത്തൊട്ടാകെ നടത്തിയ 148 ഈറ്റ് റൈറ്റ്…
![]()